കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട്ടിലേക്കുള്ള റിസോര്‍ട്ടിലേക്ക് ഇയാള്‍ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.വെള്ള ചട്ടയും,മുണ്ടും പതിവായി ധരിക്കുന്ന ബോച്ചയ്ക്ക് അത് തന്നെ ജയിലിലും ലഭിച്ചേക്കും. ഇന്നലെ മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും അത് ഫലിച്ചില്ല നടിയെ കുന്തിദേവി എന്ന് വിളിച്ചതില്‍ ദ്വയാര്‍ത്ഥമൊന്നും ഇല്ലായിരുന്നുവെന്നും, അതില്‍ മോശമൊന്നും ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നുമാണ് ബോബി പറഞ്ഞത്.ഞാന്‍ പറയാത്ത പലകാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതാവാം പ്രശ്‌നമായതിനും ബോച്ച പറഞ്ഞിരുന്നു.
കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘവും ചേര്‍ന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകും. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നേരിട്ടെത്തിയയായിരുന്നു ഹണി റോസ് ബോബിക്കെതിരെ പരാതി നല്‍കിയത്.
‘ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു’ എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.
സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് താരം പരാതി നല്‍കുകയും ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.