പശുക്കള്‍ക്കും പന്നികള്‍ക്കും ടാക്സ് ‘ഏര്‍പ്പെടുത്തി ഡെന്‍മാര്‍ക്ക് ‘,13 ലക്ഷം പശുക്കളെ സ്ലോട്ടര്‍ ചെയ്യാന്‍ അയര്‍ലണ്ട്
ഡബ്ലിന്‍ : ‘പാവപ്പെട്ട ‘പശുക്കള്‍ക്കും പന്നികള്‍ക്കും മേല്‍ കാര്‍ബണ്‍ നികുതി ചുമത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഡെന്മാര്‍ക്ക് മാറുന്നു.2030 മുതലാകും നികുതി പ്രാബല്യത്തില്‍ വരിക.2045 ഓടെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാവുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഡെന്മാര്‍ക്കിന്റെ അസാധാരണ നടപടി.
ഇതു സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും കന്നുകാലി കര്‍ഷകരും വ്യവസായ, ട്രേഡ് യൂണിയനുകളും ജൂണില്‍ കരാറിലെത്തി.ഈ ഉടമ്പടിസമ്മറിന് ശേഷം ചേരുന്ന പാര്‍ലമെന്റ് യോഗം അംഗീകരിക്കേണ്ടതുണ്ട്. അതേസമയം ഈ കരാറിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു.
പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സമാനമായ പദ്ധതി ന്യൂസിലന്‍ഡ് ഉപേക്ഷിച്ചിരുന്നു. ഇക്കാര്യവും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നികുതി ഇങ്ങനെ
കന്നുകാലികളും പന്നികളുമുണ്ടാക്കുന്ന മീഥേന്‍ ഉദ്ഗമനത്തിന് അനുസൃതമായി ഓരോ ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിനും 300 ക്രോണര്‍ (40 യൂറോ)എന്ന നിരക്കിലാകും ടാക്സ് ചുമത്തുക.ഈ തുക 2035ഓടെ 750 ക്രോണറാകും.ഈ നികുതി വരുമാനം കാര്‍ഷിക വ്യവസായത്തിന്റെ പാരിസ്ഥിതിക പരിവര്‍ത്തനത്തിനായി പുനര്‍നിക്ഷേപിക്കുന്നതാണ് പദ്ധതി.
യൂസ് ലെസ് കരാറെന്ന് കര്‍ഷക സംഘടനകള്‍
തികച്ചും ഉപയോഗശൂന്യമായ കരാറാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് ഡാനിഷ് അസോസിയേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍ ആരോപിച്ചു.കാര്‍ഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും അപകടത്തിലാക്കുന്ന നീക്കമാണിതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ കിയര്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് 60% നികുതിയിളവ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നിരുന്നാലും അത് പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ വാദം.2035 ഓടെ കാര്‍ഷിക മേഖലയില്‍ 2,000ലേറെ പേരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന സാമ്പത്തിക വകുപ്പിന്റെ പ്രവചനവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പോര്‍ക്ക് കയറ്റുമതിയില്‍ പിന്നിലാകും
രാജ്യത്തിന്റെ ഭൂ വിസ്തൃതിയുടെ 60 ശതമാനത്തിലധികവും കൃഷിയാണ്.അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, പന്നിയിറച്ചിയുടെ ലോകത്തിലെ മുന്‍നിര കയറ്റുമതിക്കാരില്‍ ഒന്നാണ് ഡെന്‍മാര്‍ക്ക്.രാജ്യത്തിന്റെ കാര്‍ഷിക കയറ്റുമതിയുടെ പകുതിയും ഇതാണ്.ഇതിനെയൊക്കെ കരാര്‍ ബാധിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
അനുകൂലിച്ചും വിമര്‍ശിച്ചും ഗ്രീന്‍പീസ് നോര്‍ഡിക്
ട്ടേറെ രാജ്യങ്ങള്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തില്‍ പിന്നോക്കം പോകുന്ന സാഹചര്യത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്ന് ഗ്രീന്‍പീസ് നോര്‍ഡിക്കിലെ കാമ്പെയ്ന്‍ ലീഡറായ ക്രിസ്റ്റ്യന്‍ ഫ്രോംബെര്‍ഗ് പറഞ്ഞു.
140,000 ഹെക്ടര്‍ ഭൂമി തരിശായി കിടക്കുന്നത് മണ്ണില്‍ കാര്‍ബണ്‍ സംഭരണം വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കും.അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും ഫ്രോംബെര്‍ഗ് പറഞ്ഞു.
കൃഷിക്ക് പുതിയ ദിശാബോധം നല്‍കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിച്ചു.അമിതമായ നൈടോജന്‍ ഉല്‍പ്പാദനം വെള്ളത്തെ ഡി ഓക്സിജനേറ്റ് ചെയ്യുന്നതിന് കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.ഓക്സിജനില്ലാതായാല്‍ സമുദ്രത്തിലെ സസ്യജന്തുജാലങ്ങള്‍ അപ്രത്യക്ഷമാകുമെന്നും ഇവര്‍ പറഞ്ഞു.
13 ലക്ഷം കന്നുകാലികളെ കൊല്ലാന്‍ അയര്‍ലണ്ട്
കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി 13 ലക്ഷം കന്നുകാലികളെ കൊല്ലേണ്ടിവരുമെന്നാണ് ഐറിഷ് സര്‍ക്കാരിനെ റിപ്പോര്‍ട്ടുകള്‍. ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിനുള്ള ലക്ഷ്യം നേടാന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന പ്രധാനമാര്‍ഗങ്ങളില്‍ ഒന്നാണ് കന്നുകാലികളുടെ കൂട്ട സ്ലോട്ടര്‍….
ഐറിഷ് ഫാര്‍മേഴ്സ് ജേര്‍ണല്‍ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച കെപിഎംജിയുടെ റിപ്പോര്‍ട്ടിനെ ഐറിഷ് കര്‍ഷകര്‍ ഏറെ ഭയാശങ്കകളോടെയാണ് വീക്ഷിക്കുന്നത്.വിവിധ ഭാഗങ്ങളില്‍ ഐറിഷ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ കൃഷിയുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ച അയര്‍ലണ്ടില്‍ ഇപ്പോള്‍ വലിയ വിവാദ വിഷയമാണ്,
സമ്പദ്വ്യവസ്ഥയെ നയിക്കാന്‍ ബഹുരാഷ്ട്ര നിക്ഷേപത്തിനൊപ്പം രാജ്യം ദീര്‍ഘകാലമായി മൃഗസംരക്ഷണത്തെയും കൃഷിയെയും ആശ്രയിക്കുന്നുണ്ട്. കെറിഗോള്‍ഡ്, പില്‍ഗ്രിംസ് ചോയ്സ് തുടങ്ങിയ ഐറിഷ് ബീഫും ഡയറി ബ്രാന്‍ഡുകളും അതിന്റെ ഏറ്റവും വിജയകരമായ കയറ്റുമതിയില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഐറിഷ് കൃഷിമേഖല വലിയ സമ്മര്‍ദ്ദത്തിലാണ്: ദേശീയ ഹരിതഗൃഹ വാതകങ്ങളുടെ 35% ഈ മേഖലയില്‍ നിന്നാണ് വരുന്നത്, യൂറോപ്പിലെ ശരാശരി കണക്കുകളേക്കാള്‍ മൂന്നിരട്ടിയോളമാണ് ഇത്. അതില്‍ 60 ശതമാനത്തിലേറെയും വരുന്നത് റൂമിനന്റ് മൃഗങ്ങളുടെ ബെല്‍ച്ചിംഗുമായി ബന്ധപ്പെട്ട മീഥേനില്‍ നിന്നാണ്.പശുക്കള്‍ക്ക് ഒരു പ്രത്യേക ദഹനനാളമുണ്ട്, അത് പുല്ല് അല്ലെങ്കില്‍ വൈക്കോല്‍ പോലുള്ള കഠിനമായ സസ്യ പദാര്‍ത്ഥങ്ങളെ ദഹിപ്പിക്കാന്‍ അനുവദിക്കുന്നു, എന്നാല്‍ ആ പ്രക്രിയയില്‍, മീഥേന്‍ മാലിന്യമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, പശുക്കള്‍ അത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 25 മടങ്ങ് വീര്യമുള്ള ഒരു ഹരിതഗൃഹ വാതകമാണ് മീഥേന്‍.അതാണ് പശുക്കളെ പരിസ്ഥിതിയുടെ പ്രധാന എതിരാളിയാക്കുന്നത് എന്നാണ് കണ്ടെത്തല്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.