head3
head1

മൂന്നേക്കറും, മനോഹരമായ ത്രീ ബെഡ് റൂം വീടും കൗണ്ടി ഗോള്‍വേയില്‍ വില്‍പ്പനയ്ക്ക്…

ഗോള്‍വേ : പച്ചപുതച്ച് പ്രശാന്തമായ അയര്‍ലണ്ടിന്റെ നാട്ടിന്‍പുറത്ത് സ്വന്തമായി ഒരു വീട് വാങ്ങണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത് ?

തിരക്കുകളില്ലാതെ, കുട്ടികള്‍ക്കൊക്കെ ഓടി കളിയ്ക്കാന്‍ ഇഷ്ടം പോലെ ഇടമുള്ള, സ്വന്തമായി കുറച്ച് നാടന്‍ പച്ചക്കറികളൂം, പൂക്കളും കൃഷി പരീക്ഷണങ്ങളുമൊക്കെ നടത്താന്‍ സ്ഥലവുമുള്ള ഒരു ‘രണ്ടാമിടം’ നഗരങ്ങളില്‍ സ്വന്തമായി വീടുള്ള പ്രവാസികള്‍ പോലും ആഗ്രഹിക്കുന്നുണ്ടാവും.

നഗരത്തിന്റെ തിരക്കും, വാഹനങ്ങളുടെ ഒച്ചപ്പാടുകളും പൊല്യൂഷ്യനും ഒക്കെ അവധി ദിവസങ്ങളിലെങ്കിലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൗണ്ടി ഗോള്‍വേയില്‍ ഇതാ അതിമനോഹരമായ ഒരു വീട് ഇപ്പോള്‍ വില്‍പ്പനയ്ക്ക് തയാറായിട്ടുണ്ട്.

മൂന്നേക്കറിലധികം വരുന്ന സ്ഥലത്ത് മൂന്ന് ബെഡ് റൂമുകളുള്ള ഈ കൊച്ചു വീട് ആരെയും മോഹിപ്പിക്കുന്ന വിശാലമായ സൗകര്യങ്ങളോടെയുള്ളതാണ്.

ഗോള്‍വേ റോസ് കോമണ്‍ മെയിന്‍ റൂട്ടില്‍ നിന്നും അധികം ദൂരമില്ലാത്ത ഒരു ഗ്രാമത്തിലെ പ്രകൃതി സുന്ദരമായ പ്രദേശത്താണ് ഈ വീടുള്ളത്. എല്ലാ ആധുനീക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുള്ള ഈ വീട് ഒരു കൊച്ചുകുടുംബത്തിന് ഏറ്റവും അനുയോജ്യമാണ്.

അതിമനോഹരമായി ക്രമീകരിച്ചിരിക്കുന്ന അടുക്കളയില്‍ ഡിഷ് വാഷറടക്കം എല്ലാ ഗൃഹോപകരണങ്ങളും തയ്യാര്‍…

സ്വന്തം കിണറ്റില്‍ നിന്നുമുള്ള ശുദ്ധമായ വെള്ളം വീട്ടാവശ്യത്തിന് മാത്രമല്ല കൃഷിയിടത്തിലേക്കും ഉപയോഗിക്കാനത്ര സമൃദ്ധമാണ്.

പച്ചക്കറി കൃഷികള്‍ക്ക് മാത്രമല്ല, ആപ്പിളും, പിയേഴ്സും, പ്ലംസും, ഓറഞ്ചും വിളയിക്കുന്നതിന് കേള്‍വികേട്ട മണ്ണാണ് ഗോള്‍വേയുടെ ഈ പ്രദേശം.

ഹോളി ഡേ സൗകര്യത്തിന് വാടകയ്ക്ക് കൊടുക്കാനുള്ള ബിസിനസ് സ്ഥാപനമായും മാറ്റാവുന്ന ഈ വീടിന് രണ്ട് ഗ്യാരേജുകളാണ് ഉള്ളത്.

നഗരത്തില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് ട്രക്കിംഗ്, സൈക്ക്‌ലിംഗ് എന്നിവയ്ക്ക് തികച്ചും അനുയോജ്യമായ വില്ലേജിലുള്ള ഈ വീടിന്റെ രണ്ട് കിലോമീറ്ററിനുള്ളില്‍ സ്‌കൂളും, ആരാധനാലയവും, ഷോപ്പുകളൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.

അയര്‍ലണ്ടിന്റെ അതിമനോഹരമായ ഗ്രാമീണ ചൈതന്യം തുളുമ്പുന്ന ഈ വീടിന്റെ മതിപ്പ് വില ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം (€1,55,000) യൂറോയാണ്.

FOR MOTE INFORMATION :ഇ മെയിൽ

irishfarmstay@gmail.com

താത്പര്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ഫോണ്‍ +353 89 266 8671

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More