ഭവന വായ്പാ വിപണിയിലേയ്ക്ക് 750 മില്യണ്‍ യൂറോയെറിഞ്ഞ് ബാങ്ക് ഓഫ് അയര്‍ലണ്ട്
ലക്ഷ്യം 25000 സോഷ്യല്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് യൂണിറ്റുകള്‍
ഡബ്ലിന്‍ : ഭവന വായ്പാ വിപണിയിലേയ്ക്ക് 750 മില്യണ്‍ യൂറോയുടെ മുതല്‍ കൂടി മുടക്കാനൊരുങ്ങുകയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട്.2026ഓടെ 2.5 ബില്യണ്‍ യൂറോയെന്ന ബാങ്കിന്റെ ലക്ഷ്യമാണ് ഇതിലൂടെ യാഥാര്‍ഥ്യമാക്കുന്നത്.ഇതില്‍ 600 മില്യണ്‍ യൂറോയും സോഷ്യല്‍ അഫോര്‍ഡബിള്‍ ഭവന യൂണിറ്റുകള്‍ക്കായിരിക്കും വിനിയോഗിക്കുക.അതോടെ അത്തരം പദ്ധതികള്‍ക്കുള്ള ബാങ്കിന്റെ ഫണ്ടിംഗ് ഇരട്ടി (1ബില്യണ്‍ യൂറോ)യാകും.
ഭവന വികസനത്തിന് 40 ശതമാനം അധിക ധനസഹായമാണ് ബാങ്ക് നല്‍കുക.വീടുകള്‍ മുതല്‍ ചെറുതും വലുതുമായ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകള്‍ വരെയുള്‍പ്പെടുന്ന 25,000 യൂണിറ്റുകള്‍ വരെ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് ബാങ്ക് പറഞ്ഞു.
അയര്‍ലണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭവന പ്രതിസന്ധിയാണെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കോര്‍പ്പറേറ്റ് വാണിജ്യ ബാങ്കിംഗ് വിഭാഗത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗാവിന്‍ കെല്ലി പറഞ്ഞു,
കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ഏകദേശം 32,000 വീടുകള്‍ നിര്‍മ്മിച്ചു.അത്രയും വീടുകള്‍ 2024ലും നിര്‍മ്മിക്കാന്‍ സാധ്യതയുണ്ട്. അപ്പോഴും ആവശ്യക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനങ്ങള്‍ ലഭ്യമല്ല.കുടിയേറ്റ തൊഴിലാളികളേയും നേരിട്ടുള്ള വിദേശ നിക്ഷേപത്തെയും തടയുന്ന ഇതൊരു പ്രധാന പ്രശ്നമായി ഇത് തുടരുന്നു.ജനസംഖ്യയുടെ വികസിക്കുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിന് ഭവനനിര്‍മ്മാണത്തിലും വൈവിധ്യം കൊണ്ടുവരേണ്ടതുണ്ടെന്നും കെല്ലി പറഞ്ഞു.അതിനാലാണ് സോഷ്യല്‍ അഫോര്‍ഡബിള്‍ ഭവന നിര്‍മ്മാണത്തിനായുള്ള ധനസഹായം ഇരട്ടിയിലധികമാക്കി വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 40 ശതമാനം യു എസ് ബഹുരാഷ്ട്ര കമ്പനികളും പാര്‍പ്പിടത്തെ പ്രധാന ആശങ്കയായാണ് കാണുന്നതെന്ന് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അയര്‍ലണ്ട് ചൂണ്ടിക്കാട്ടിയിരുന്നു.അയര്‍ലണ്ടില്‍ ഏതാണ്ട് 900 യു എസ് കമ്പനികളുണ്ടെന്നാണ് കണക്ക്. 2,00,000 പേര്‍ക്കാണ് നേരിട്ട് ഈ കമ്പനികള്‍ ജോലി നല്‍കുന്നതെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് അയര്‍ലണ്ട്.അറിയിപ്പിൽ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.