ഡബ്ലിന്‍ : ഡിജിറ്റൈസേഷന്റെ ഭാഗമായി ബാങ്ക് ഓഫ് അയര്‍ലണ്ട് സാങ്കേതിക വിദഗ്ദ്ധരെ റിക്രൂട്ട് ചെയ്യുന്നു.ഡാറ്റ, ഡെലിവറി മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, റെസിലന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലും ക്ലൗഡ്, ഓപ്പണ്‍ ബാങ്കിംഗ്, എപിഐ, എഐ തുടങ്ങിയ മേഖലകളിലേക്കുമായി 100 വിദഗ്ദ്ധരെയാണ് ബാങ്ക് തേടുന്നത്.
ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 18% വര്‍ദ്ധിച്ചിരുന്നു. ബയോമെട്രിക്‌സ്, തട്ടിപ്പുകള്‍ തടയുന്നതിനും മറ്റുമായി മൊബൈല്‍ ആപ്പില്‍ 60ലേറെ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു.
വെല്‍ത്ത് ആന്റ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ തുടങ്ങിയ കസ്റ്റമര്‍ പോര്‍ട്ടലും അതിന്റെ ഭാഗമായ ഡിജിറ്റല്‍ അഡ് വൈസ് പ്ലാറ്റ്‌ഫോമിനും ജനങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.ഈ വര്‍ഷം ആദ്യം അയര്‍ലണ്ടിലെ എല്ലാ ബാങ്ക് ശാഖകളിലും പുതിയ എ ടി എമ്മുകള്‍ സജ്ജമാക്കിയതിന് പുറമേ ബാങ്ക് തട്ടിപ്പുകള്‍ തടയുന്നതിന് സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് 15 മില്യണ്‍ യൂറോയുടെ നിക്ഷേപവും നടത്തി.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ബാങ്കിന്റെ ശേഷിയും സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സിയാറന്‍ കോയില്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.