ബാലിനസ്ലോ: പൂവിളികളും പൂക്കളങ്ങളുമായി വീണ്ടുമൊരു പൊന്നോണം കൂടെ കടന്നു പോയി. കള്ളവും ചതിയും പൊളിവചനവുമൊന്നുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി മാവേലി തമ്പുരാനെ വരവേറ്റുകൊണ്ട് ഗാള്‍വേ കൗണ്ടിയിലെ ബാലിനസ്ലോ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘പൊന്നോണം 2024’ ഗംഭീരമായി കൊണ്ടാടി.
കൗണ്‍സിലര്‍ അലന്‍ ഹാർണിയുടെ സാന്നിധ്യത്തില്‍ ഗാര്‍ഡ സൂപ്രണ്ട് ഒലെ ബേക്കര്‍ ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ഓഗസ്റ്റ് 10ന് തുടങ്ങിയ BICC SportsFest ന്റെ സമ്മാനദാനവും ഇതോടൊപ്പം നിര്‍വ്വഹിച്ചു. ഡാന്‍സും പാട്ടും മറ്റ് കലാപരിപാടികളോടൊപ്പം ബാലിനസ്ലോയുടെ അഭിമാനമായ റിഥം ചെണ്ടമേളവും DJ മാക്സും പരിപാടിയുടെ മാറ്റ് കൂട്ടി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD