മരണം വരെ ജീവിച്ചു തീര്‍ക്കട്ടെ…. അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കാനുള്ളനീക്കത്തിനെതിരെ അയര്‍ലണ്ടിലെ കത്തോലിക്കാ സഭ
ഡബ്ലിന്‍ :മരണാസന്ന രോഗികള്‍ക്ക് അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കാനുള്ള പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശത്തോട് ശക്തമായ വിയോജിപ്പറിയിച്ച് അയര്‍ലണ്ടിലെ കത്തോലിക്കാ സഭ.നിര്‍ബന്ധിത സാന്ത്വന പരിചരണം അംഗീകരിക്കണമെന്ന നിര്‍ദ്ദേശമാണ് ഐറിഷ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് മുന്നോട്ടുവെയ്ക്കുന്നത്.
ആറുമാസത്തിനുള്ളില്‍ മരിക്കുമെന്ന് ഉറപ്പുള്ള രോഗികള്‍ക്ക് ‘സഹായ മരണം’ അനുവദിക്കാമെന്ന ശുപാര്‍ശ പാര്‍ലമെന്റ് കമ്മിറ്റി മാര്‍ച്ച് 20നാണ് സര്‍ക്കാരിന് നല്‍കിയത്.ഈ ശുപാര്‍ശയാണ് കത്തോലിക്കാ ബിഷപ്പുമാര്‍ തിരസ്‌കരിച്ചത്.
നിലവിലെ നിയമമനുസരിച്ച് അയര്‍ലണ്ടില്‍ ആത്മഹത്യ നിയമവിധേയമാണ്. എന്നിരുന്നാലും ജീവനൊടുക്കാന്‍ മറ്റൊരാളെ സഹായിക്കുന്നത് നിയമവിരുദ്ധമാണ്.
മരണം വരെ ജീവിച്ചു തീര്‍ക്കാന്‍ അനുവദിക്കണം
മരണം വരുന്നതുവരെ പൂര്‍ണ്ണമായും ജീവിച്ചു തീര്‍ക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യം നല്‍കണമെന്ന് ഐറിഷ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.പാലിയേറ്റീവ്, പാസ്റ്ററല്‍ കെയര്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
ഗുരുതരമായ രോഗം വ്യക്തിയിലും അയാളുടെ കുടുംബത്തിലും സുഹൃത്തുക്കളിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.പരിചരിക്കുന്നവരുടെ സ്നേഹം സ്വീകരിച്ച് ഏതു ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും ജീവിക്കാന്‍ രോഗികളെ അനുവദിക്കണം.ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തില്‍ വിശ്വസിക്കണം.
ജീവിതാന്ത്യത്തിലെ പരിചരണത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസ പ്രവൃത്തികള്‍ പഠിക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കുമെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.
അസിസ്റ്റഡ് സൂയിസൈഡ് വ്യക്തിയുടെ സ്വന്തം ജീവിതത്തിന് മേലുള്ള സ്വയംഭരണാധികാരത്തെ മാനിക്കുന്നതാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഒരിക്കല്‍ ജീവന്‍ അപഹരിക്കപ്പെട്ടാല്‍ സ്വയംഭരണാവകാശം ഇല്ലാതാകും.
ആ ജീവന്‍ ഒരിക്കല്‍ നമ്മളാകാം..
മനുഷ്യ ജീവനും ആയുസ്സിനും വേണ്ടി നിലകൊള്ളുന്നനരാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമെന്നാണ് കത്തോലിക്കാ വിശ്വാസം. ആ വിശ്വാസത്തിലും നന്മയിലും ഉറച്ചുനില്‍ക്കാന്‍ എല്ലാ വിശ്വാസികളോടും കോണ്‍ഫ്രറന്‍സ് ആഹ്വാനം ചെയ്തു.മരണാസന്ന രോഗക്കിടക്കയില്‍ ഒരിക്കല്‍ നമ്മളുമെത്താമെന്നും ബിഷപ്പുമാര്‍ ഓര്‍മ്മപ്പെടുത്തുന്നു.
അസാധാരണ മാര്‍ഗങ്ങള്‍ വേണ്ട
ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് അസാധാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് സഭ ഒരിക്കലും നിര്‍ബന്ധിക്കില്ല.രോഗിയായ വ്യക്തിക്ക് ഭാരമാകുന്ന ചികിത്സ സ്വീകരിക്കാന്‍ ധാര്‍മ്മിക ബാധ്യതയുമില്ല.എന്നിരുന്നാലും ജീവിതം അകാലത്തില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം രോഗശാന്തിയുടെ ഏതൊരു സാധ്യതയെയും ഇല്ലാതാക്കും.പരാജയ പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്ന് ബിഷപ്പുമാര്‍ പറഞ്ഞു..
വ്യക്തിയുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അനുകമ്പയുള്ള സമൂഹത്തിന്റെ കടമയാണ്. വളരെ ശ്രേഷ്ഠമായ നടപടിയാണത്.മാരകരോഗം ബാധിച്ചവരുടെയും പരിചരണം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും മരണം സ്വാഭാവികമായി വരുന്നതുവരെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും ആത്മവിശ്വാസം തകര്‍ക്കാന്‍ ഈ നിയമം കാരണമാകും.ദയാവധത്തെ ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടുന്നു.
പാലിയേറ്റീവ് കെയര്‍ സര്‍വ്വീസുകള്‍ വ്യാപകമാക്കണം
ആശുപത്രികളിലും ഹോസ്പിസുകളിലും കമ്മ്യൂണിറ്റികളിലും പാലിയേറ്റീവ് കെയര്‍ സര്‍വ്വീസുകള്‍ കൂടുതല്‍ വ്യാപകമാക്കണമെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.നിയമപരമായി മറ്റൊരാളുടെ ജീവന്‍ അപഹരിക്കാന്‍ ആര്‍ക്കും അവകാശമില്ല.ഇതു സംബന്ധിച്ച ചില നിയന്ത്രണങ്ങളൊക്കെ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അതിലൊന്നും വിശ്വാസമില്ലെന്ന് ബിഷപ്സ് കോണ്‍ഫ്രറന്‍സ് പറഞ്ഞു.
അയർലണ്ടിലെ ഡോക്ടർമാരുടെയും,നഴ്‌സുമാരുടെയും ,മറ്റ് ആരോഗ്യപ്രവർത്തകരുടെയും ചില സംഘടനകളും സർക്കാർ നീക്കത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തി ഇതിനകം രംഗത്തെത്തി കഴിഞ്ഞു.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്…
കാനഡയില്‍ അസിസ്റ്റഡ് സൂയിസൈഡിലും ദയാവധത്തിലും പങ്കെടുക്കുന്ന രോഗികളില്‍ പകുതിയില്‍ താഴെ പേര്‍ സ്പെഷ്യലിസ്റ്റ് പാലിയേറ്റീവ് കെയര്‍ ടീമിന്റെ സേവനം സ്വീകരിക്കുള്ളുവെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
കാനഡയില്‍ 15 ശതമാനം പേര്‍ക്ക് മാത്രമേ വീട്ടില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ സാന്ത്വന പരിചരണം ലഭിക്കുന്നുള്ളുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ബെല്‍ജിയത്തില്‍ മരിക്കുന്ന മൂന്നില്‍ രണ്ട് പേര്‍ക്കും സ്പെഷ്യലിസ്റ്റ് പാലിയേറ്റീവ് കെയര്‍ ലഭിക്കുന്നില്ല. ഓസ്‌ട്രേലിയയില്‍ 59 ശതമാനം മരണാസന്ന രോഗികളില്‍ എന്റ് ഓഫ് ലൈഫ് കെയര്‍ പരിചരണം ലഭിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു
അസിസ്റ്റഡ് മരണം നിയമവിധേയമാക്കുന്നത് സാന്ത്വന പരിചരണവുമായി യോജിച്ചതാണെന്നും വാദിക്കുന്നവരുമുണ്ട്.പാലിയേറ്റീവ് കെയറിന്റെ വികസനത്തിന് ഇതൊരിക്കലും തടസ്സമാകുന്നില്ലെന്നാണ് ഇവരുടെ നിലപാട്.കാനഡയില്‍ അസിസ്്റ്റഡ് സഹായത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച നിരവധി ഹോസ്പിസുകളിലേക്കുള്ള ധനസഹായം പിന്‍വലിച്ച സംഭവവുമുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.