head3
head1

കാത്തിരിപ്പിന് വിരാമം; ഐഫോണ്‍-13 സെപ്തംബര്‍ 13ന് എത്തിയേക്കും

ലോകത്താകമാനമുള്ള ഐ ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഐഫോണ്‍ 13 പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. ഐ ഫോണ്‍ 13 ന്റെ പുതിയ പതിപ്പുകള്‍ സെപ്തംബര്‍ 13 ന് ആപ്പിള്‍ ലോഞ്ച് ചെയ്യുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐ ഫോണ്‍ 13, ഐ ഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ, ഐ ഫോണ്‍ 13 പ്രോ മാക്‌സ് എന്നീ പതിപ്പുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ആപ്പിളിന്റെ എയര്‍പോഡ് 3 സെപ്തംബര്‍ 30 ന് പുറത്തിറക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്.

ആപ്പിള്‍ സാധാരണയായി സെപതംബര്‍ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയിലാണ് പുതിയ ഐഫോണുകള്‍ പുറത്തിറക്കാറുള്ളത്.

അതേസമയം ഐ ഫോണ്‍ 12 സിരീസിന്റെ ലോഞ്ച് ഒക്ടോബര്‍ 13 നായിരുന്നു ആപ്പിള്‍ നടത്തിയത്. ചില പതിപ്പുകള്‍ ബുധനാഴ്ചകളില്‍ പുറത്തിറക്കിയ ചരിത്രവും ആപ്പിളിനുണ്ട്. അതിനാല്‍ തന്നെ കമ്പനി അധികൃതരില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പു വരുന്നത് വരെ മാത്രമേ തീയ്യതി സംബന്ധിച്ച ഇപ്പോഴുള്ള ഊഹോപോഹങ്ങള്‍ക്ക് ആയുസ്സുള്ളു. ‘പതിമൂന്നാം നമ്പര്‍’ പേടിയെത്തുടര്‍ന്ന് പുതിയ പതിപ്പിന് ഐ ഫോണ്‍ 13 എന്ന പേരിന് പകരം ഐ ഫോണ്‍ 12 എസ് എന്ന പേരായിരിക്കും ആപ്പിള്‍ നല്‍കുക എന്ന തരത്തിലും റൂമറുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പുതിയ പതിപ്പിന്റെ പേര് ഐ ഫോണ്‍ 13 എന്ന് തന്നെയായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഫോണിന്റെ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച സാധ്യതകളും ടെക് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. 120Hz ന്റെ ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേയാവും ഐ ഫോണ്‍ 13 ന് ഉണ്ടാവുക എന്നതാണ് പ്രധാനമായും പ്രചരിക്കുന്ന കാര്യം. ഡിസൈനിന്റെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ല എന്നും ഐ ഫോണ്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More