head3
head1

ആപ്പിള്‍, അയര്‍ലണ്ടിന് ,13 ബില്യണ്‍ യൂറോയുടെ നികുതി അടയ്ക്കേണ്ടി വരുമോ ?

ഡബ്ലിന്‍: അയര്‍ലണ്ടും ,’ആപ്പിളു’മായുള്ള നിയമയുദ്ധത്തില്‍ വീണ്ടും അയര്‍ലണ്ടിന് അനുകൂലമായ തീരുമാനം.

13 ബില്യണ്‍ യൂറോയുടെ നികുതി,അയര്‍ലണ്ടിന് അടയ്ക്കണമെന്ന വിധിയ്ക്കെതിരെ ആപ്പിള്‍ പരാതി സമര്‍പ്പിച്ചപ്പോള്‍ ഒരു EU ട്രൈബ്യൂണല്‍ ആപ്പിളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതില്‍ നിയമപരമായ പിഴവുകള്‍ വരുത്തിയതിനാല്‍ , കേസ് വീണ്ടും അവലോകനം ചെയ്യണമെന്ന് യൂറോപ്യന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

ബഹുരാഷ്ട്ര കമ്പനികളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കെതിരെയുള്ള യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് ചീഫ് മാര്‍ഗ്രെത്ത് വെസ്റ്റേജറുടെ നടപടിയുടെ ഭാഗമാണ് ആപ്പിളിനെതിരെയുള്ള നികുതി കേസ്.

ആപ്പിള്‍, അയര്‍ലണ്ടിന് 13 ബില്യണ്‍ യൂറോയുടെ നികുതി അടയ്ക്കണമെന്ന ,നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കാന്‍ 2020-ല്‍ യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ കോടതിയെയാണ് ആപ്പിള്‍ സമീപിച്ചത്. ആപ്പിള്‍ അന്യായ നേട്ടം ആസ്വദിച്ചുവെന്ന് കാണിക്കാന്‍ റെഗുലേറ്റര്‍മാര്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പറഞാണ് കോടതി ആപ്പിളിനെ പിന്തുണച്ചത്.ആ വിധിയിലാണ് പിഴവുണ്ടായതായി കോടതിയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.

error: Content is protected !!