head3
head1

അയര്‍ലണ്ടിന് ആപ്പിള്‍ 14.1 ബില്യണ്‍ യൂറോ നല്‍കണമെന്ന് കോടതി , ചിലവഴിക്കാന്‍ വഴി തേടി സര്‍ക്കാര്‍

ഡബ്ലിന്‍: അയര്‍ലണ്ടിന് ആപ്പിള്‍ കമ്പനി നികുതിയിനത്തില്‍ നല്‍കേണ്ട 14.1 ബില്യണ്‍ യൂറോ ,പലിശയടക്കം നല്‍കാന്‍ യൂറോപ്യന്‍ കോടതിയുടെ അന്തിമ വിധി.

2003-നും 2014-നും ഇടയില്‍ അയര്‍ലണ്ടില്‍ നിന്നും 13.1 ബില്യണ്‍ യൂറോയുടെ നികുതി ഇളവ് ആപ്പിളിന് നല്‍കിയിട്ടുണ്ടെന്നും ,അത് യൂറോപ്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നുമുള്ള വാദം കോടതി ശരിവെച്ചു.

ഇതോടെ ആപ്പിളിന് 13.1 ബില്യണ്‍ യൂറോ അടയ്ക്കാത്ത നികുതിയിനത്തിലും കൂടാതെ 1.2 ബില്യണ്‍ പലിശയുമാണ് അയര്‍ലണ്ടിന് നല്‍കേണ്ടി വരിക.

ദൈനം ദിനാവശ്യങ്ങള്‍ക്ക് ചിലവഴിക്കില്ലെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടിന് ലഭിക്കേണ്ട 14 ബില്യണ്‍ യൂറോയുടെ നികുതി പണം ആപ്പിള്‍ തന്നാലും അത് , ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി.ഫണ്ടുകള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വംആലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണം കിട്ടിയാല്‍ എങ്ങനെ ചിലവഴിക്കേണമെന്നതില്‍ വിവിധ അഭിപ്രായങ്ങളുയര്‍ത്തി പ്രതിപക്ഷ കക്ഷികളും , സംഘടനാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ പണം ചിലവിടണമെന്നും, പൊതുകടം അടയ്ക്കണമെന്നും,ദീര്‍ഘകാല നിക്ഷേപമായി സൂക്ഷിക്കണമെന്നും തുടങ്ങി നിരവധി ആശയങ്ങളാണ് ഇതിനകം മുമ്പോട്ട് വെയ്ക്കപ്പെട്ടിട്ടുള്ളത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!