ഡബ്ലിന്‍: ആപ്പിള്‍ അയര്‍ലണ്ടിന് നികുതിയായി 13 ബില്യണ്‍ യൂറോ നല്കണമെന്നുള്ള യൂറോപ്യന്‍ കമ്മീഷന്‍ വിധിയുടെ മേല്‍ അയര്‍ലണ്ടും ,ആപ്പിളും നല്‍കിയ അപ്പീല്‍ കേസിന്റെ അന്തിമ വിധി ഇന്ന്.
യൂറോപ്പ് മുഴുവന്‍ ആകാംഷയോടെ ചര്‍ച്ച ചെയ്തിരുന്ന ആപ്പിള്‍ കേസിലെ വിധി , യൂറോപ്യന്‍ യുണിയനിലെ അംഗരാജ്യങ്ങളുടെ നിര്‍ണ്ണയാവകാശങ്ങളുടെയും ,സംരക്ഷങ്ങളുടെയും മേലുള്ള കോടതിയുടെ നിലപാട് കൂടിയായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
ആപ്പിളിന് അയര്‍ലണ്ടില്‍ രാജ്യം അനുവദിച്ചു നല്‍കിയ ഒരു പ്രത്യേക നികുതി ക്രമീകരണം ഉണ്ടായതാണ് പ്രശ്നമായത്.അതിന്റെ ഭാഗമായി മറ്റു യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ കുറഞ്ഞ നികുതിയാണ് ആപ്പിള്‍ അടച്ചിരുന്നത്.അതിനായി അന്താരാഷ്ട്ര ബിസിനസ്സിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന രണ്ട് ഐറിഷ് അനുബന്ധ സ്ഥാപനങ്ങള്‍ ആപ്പിള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിപ്പിച്ചു.
ആപ്പിള്‍ തങ്ങളുടെ യൂറോപ്യന്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഈ ഐറിഷ് സബ്സിഡിയറികള്‍വഴിയാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ വെച്ചതിനാല്‍ ,ലാഭത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ അയര്‍ലണ്ടിലെ നികുതി ഇളവ് പ്രകാരം അടയ്ക്കേണ്ടി വന്നുള്ളൂ.
യൂറോപ്യന്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ആപ്പിള്‍ 13 ബില്യണ്‍ യൂറോ (അന്ന് ഏകദേശം 14.5 ബില്യണ്‍ ഡോളര്‍) അയര്‍ലണ്ടിന് നല്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്റെ 2016ല്‍ നിര്‍ദേശിച്ചു.യൂറോപ്യന്‍ യൂണിയനിലെ വിപണി മത്സരം ആപ്പിള്‍ തകര്‍ത്തത് അനുവദിക്കാനാവില്ല എന്നായിരുന്നു കമീഷന്റെ നിഗമനം.
അയര്‍ലണ്ടിന്റെയും ആപ്പിളിന്റെയും പ്രതികരണങ്ങള്‍
അന്താരാഷ്ട്ര നികുതി നിയമങ്ങള്‍ പാലിച്ചുവെന്നും ,ബിസിനസ് പ്രവര്‍ത്തിപ്പിക്കുന്ന രാജ്യത്തെ ചട്ടങ്ങള്‍ പാലിച്ചെന്നും വാദിച്ചുകൊണ്ട് ആപ്പിള്‍
കമ്മീഷന്‍ വിധിയെ എതിര്‍ത്തു. ഐറിഷ് നിയമപ്രകാരം നല്‍കേണ്ട എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും ആപ്പിള്‍ അവകാശപ്പെട്ടു.
അയര്‍ലണ്ടും ഇ യൂ കമ്മീഷന്‍ വിധിയെ എതിര്‍ത്തു. 13 ബില്യണ്‍ യൂറോ ആപ്പിള്‍ തിരികെ നികുതിയായി നല്‍കേണ്ടതില്ലെന്നും കമ്മീഷന്‍ തീരുമാനത്തില്‍ അതിരുകടന്നെന്നും അയര്‍ലണ്ട് വാദിച്ചു. തങ്ങളുടെ നികുതി സമ്പ്രദായത്തെ അയര്‍ലണ്ട് ന്യായീകരിച്ചു, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും സ്വന്തം നിയമങ്ങളും രാജ്യം പിന്തുടരുന്നുവെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചായിരുന്നു അയര്‍ലണ്ടിന്റെ ന്യായം.
വിദേശ നിക്ഷേപത്തിനുള്ള കുറഞ്ഞ നികുതി ലക്ഷ്യസ്ഥാനമെന്ന ഖ്യാതിക്ക് കോട്ടം വരുത്തിയാല്‍ കൂടുതല്‍ നിക്ഷേപങ്ങളെ എത്തിപ്പിടിക്കാന്‍ ആവില്ലെന്ന നിലപാടാണ് ഇപ്പോഴും അയര്‍ലണ്ടിനുള്ളത്.
ഇതിന്റെ ഭാഗമായാണ് ആപ്പിളും അയര്‍ലന്‍ഡും കോടതിയില്‍ EU കമ്മീഷന്‍ തീരുമാനത്തെ വെല്ലുവിളിച്ചത്.
2020-ല്‍, യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ കോടതി ആപ്പിളിനും അയര്‍ലണ്ടിനും അനുകൂലമായി വിധി പ്രസ്താവിച്ചു, ആപ്പിളിന് നിയമവിരുദ്ധമായ സംസ്ഥാന സഹായം ലഭിച്ചുവെന്ന് തെളിയിക്കുന്നതില്‍ യൂറോപ്യന്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രസ്താവിച്ചു. ഇതിനര്‍ത്ഥം ആപ്പിളിന് 13 ബില്യണ്‍ യൂറോ ആപ്പിള്‍ അയര്‍ലന്‍ഡിന് നല്‍കേണ്ടതില്ല എന്നാണ്.
2021-ല്‍, യൂറോപ്യന്‍ കമ്മീഷന്‍ ജനറല്‍ കോടതിയുടെ വിധിക്കെതിരെ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന കോടതിയായ യൂറോപ്യന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ആ കേസിലെ വിധിയാണ് ഇന്ന് പുറത്തുവരുന്നത്.
പ്രതീക്ഷിക്കുന്ന പ്രത്യാഘാതങ്ങള്‍
കോര്‍പ്പറേറ്റ് നികുതി ഒഴിവാക്കലിന് അംഗ രാജ്യങ്ങള്‍ക്ക് അന്തിമ അനുമതി ലഭിച്ചാല്‍, മത്സര .സ്വഭാവത്തോടെ യൂറോപ്പില്‍ പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സാധിച്ചേക്കും.ഭാവിയിലെ EU നയങ്ങളെയും നികുതിഘടനയെയും ഇന്നത്തെ വിധി സ്വാധീനിച്ചേക്കാം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.