ദ്രോഗഡ: മലയാളി കൂട്ടായ്മയായ അളിയന്‍സ് ദ്രോഗഡ സംഘടിപ്പിക്കുന്ന രണ്ടാമത് ഓള്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഏഴാം തീയതി ദ്രോഗഡ സ്റ്റമുള്ളന്‍ സെന്റ് പാട്രിക് ജി.എ.എ. ഗ്രൗണ്ടില്‍ വച്ച് നടത്താന്‍ നടത്തപ്പെടും.
ഒക്ടോബറില്‍ നടക്കുന്ന രണ്ടാം സീസന്‍ മത്സരത്തില്‍ നിരവധി പുതുമകള്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്. ആറുപേര്‍ അടങ്ങുന്ന ടീമുകള്‍ ആണ് ഈ വട്ടം ജയത്തിനായി മാറ്റുരക്കുന്നത്. കാല്പന്തു കളിയുടെ അവ്വേശപ്പോരാട്ടങ്ങള്‍ പുനരവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു അളിയന്‍സ് ദ്രോഗഡ
കഴിഞ്ഞ വര്‍ഷം നടന്ന ആവേശ പോരാട്ടങ്ങള്‍ക് ഒടുവില്‍ ഡബ്ലിന്‍ സ്ട്രൈക്കഴ്സാണ് വിജയ തിലകം ചൂടിയത്. പതിനാറു ടീം അണിനിരന്ന പോയവര്‍ഷത്തെ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിച്ചതിന്റെ കരുത്തിലാണ് രണ്ടാം സീസണിലേക്ക് അളിയന്‍സ് ദ്രോഗഡ കടക്കുന്നത്.
മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു .
വിജയികളെ കാത്തു അഞ്ഞൂറ് യൂറോ കാഷ് അവാര്‍ഡും ട്രോഫിയും,സമ്മാനമായി നല്‍കപ്പെടും. രണ്ടാം സ്ഥാനക്കാര്‍ക്ക് മുന്നൂറു യൂറോയും ട്രോഫിയുമാണ് ലഭിക്കുക.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.