ഡബ്ലിന്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് ചെയര്‍മാനും ഗവര്‍ണറുമായി ഇന്ത്യന്‍ പ്രവാസിയായ അക്ഷയ ഭാര്‍ഗവ നിയമിതനായി. 2025 ജനുവരി ഒന്നിന് അക്ഷയ ചുമതലയേല്‍ക്കും.
എ ഐ പവേര്‍ഡ് ഇക്വിറ്റി റെക്കമെന്റേഷന്‍ പ്ലാറ്റ്‌ഫോം, ഇന്‍വെസ്റ്റര്‍ ഐ യുടെ സ്ഥാപകനായ ഇദ്ദേഹം അതിന്റെ മാതൃസ്ഥാപനമായ ബ്രിഡ്ജ് വീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനായും തുടരും.
എച്ച് ഡി എഫ് സി സെക്യൂരിറ്റീസ്, ജിയോജിത്, പി എല്‍, ജെ എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, യെസ് സെക്യൂരിറ്റീസ്, ഐ ഐ എഫ് എല്‍ സെക്യൂരിറ്റീസ്, ആക്‌സിസ് സെക്യൂരിറ്റീസ് തുടങ്ങിയ മികച്ച ബ്രോക്കിംഗ് സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് എ ഐ ഇന്‍വെസ്റ്റര്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്.
വിവിധങ്ങളായ എ ഐ പവര്‍ ഇക്വിറ്റി നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് കമ്പനിയുടേത്. അടുത്തിടെ പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോളിയയില്‍ നിന്ന് 80 കോടി രൂപ സ്ഥാപനം സമാഹരിച്ചിരുന്നു.
ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം അക്ഷയ ഭാര്‍ഗവ, കൊല്‍ക്കത്തയിലെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എംബിഎ) നേടി .എംബിഎ പൂര്‍ത്തിയാക്കിയ ശേഷം, വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്‍ഗവ ഇന്ത്യയില്‍ തന്റെ കരിയര്‍ ആരംഭിച്ചു, ഒടുവില്‍ വിപുലമായ ഒരു അന്താരാഷ്ട്ര കരിയര്‍ കെട്ടിപ്പടുത്തു.ആദ്യകാല പ്രൊഫഷണല്‍ യാത്രയില്‍ സിറ്റി ബാങ്കിലുള്‍പ്പെടെ അദ്ദേഹം സേവനം അനുഷ്ഠിച്ചു.അവിടെ അദ്ദേഹം ബാങ്കിംഗിലും സാമ്പത്തിക സേവനങ്ങളിലുമുള്ള തന്റെ കഴിവുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വര്‍ഷങ്ങളോളം ചെലവഴിച്ചു. സിറ്റിബാങ്കില്‍, അദ്ദേഹം നിരവധി മുതിര്‍ന്ന നേതൃസ്ഥാനങ്ങള്‍ വഹിച്ചു, ആഗോള വിപണികളുമായുള്ള സമ്പര്‍ക്കവും ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയും നേടിയ ശേഷമാണ് വിദേശസ്ഥാപനങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
പുതിയ നിയോഗത്തില്‍ സംതൃപ്തനാണെന്ന് അക്ഷയ ഭര്‍ഗ്ഗവ പറഞ്ഞു.അയര്‍ലണ്ടിലെ ഏറ്റവും വലിയ ബാങ്കിന്റെയും ലോകത്തിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നിന്റെയും മേധാവിയാകുന്നത് വലിയൊരു പദവിയാണ്. ഡിജിറ്റല്‍, സാങ്കേതികവിദ്യാധിഷ്ഠിത ഭാവിയാണ് ഇതില്‍ കാണുന്നത്.
ബാങ്ക് ഓഫ് അയര്‍ലണ്ടിനെ അക്ഷയ ഭാര്‍ഗ്ഗവ നയിക്കുന്നത് കാണുന്നത് അഭിമാനകരമാണെന്ന് ഇന്‍വെസ്റ്റര്‍ ഐയുടെ സഹസ്ഥാപകന്‍ സി ഇ ഒ ബ്രൂസ് കീത്ത് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വ വൈഭവത്തില്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന് ഏറെ ഉയരങ്ങളിലെത്താനാകുമെന്നും ഇദ്ദേഹം ആശംസിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/