head1
head3

അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ ഒരുക്കി അക്ഷര ബിമാക്‌സ്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഇനത്തില്‍ വന്‍തുകകള്‍ ചിലവഴിക്കാതെ പഠനം സുഗമമാക്കാനുള്ള പദ്ധതിയുമായി അയര്‍ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന AKSHARA BEMAX എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനം രംഗത്തെത്തി.

ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകമായി ഓണ്‍ലൈനില്‍ കൂടി ട്യൂഷന്‍ നല്‍കികൊണ്ടാണ് AKSHARA BEMAX പദ്ധതി നടപ്പാക്കുന്നത്. അതിനാല്‍ ഓരോ കുട്ടിയ്ക്കും ആവശ്യമായ സംശയനിവാരണങ്ങള്‍ കൃത്യമായി നല്‍കാനും,ഹോം വര്‍ക്കുകളിലും ,അസൈന്‍മെന്റുകളിലും ആവശ്യമായ സഹായവും, നിര്‍ദേശങ്ങളും നല്‍കാനും അധ്യാപകര്‍ക്ക് കഴിയുമെന്നതാണ് പേഴ്സണലൈസ്ഡ് ഓണ്‍ലൈന്‍ ട്യൂഷന്റെ പ്രധാന ഗുണം.

ഓണ്‍ലൈന്‍ ട്യൂഷന്‍

അയര്‍ലണ്ടിലെയും യൂ കെയിലേയും സിലബസിലുള്ള മാക്സ്, കെമിസ്ട്രി, ഫിസിക്സ്, അക്കൗണ്ടന്‍സി, ബയോളജി,ഇക്കണോമിക്‌സ് , ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നി , വിഷയങ്ങള്‍ക്കാണ് AKSHARA BEMAX പ്രത്യേക ട്യൂഷന്‍ നല്‍കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളായ ടീച്ചേഴ്സ് ആണ് ക്ലാസുകള്‍ നിയന്ത്രിക്കുന്നത് വളരെ ഫ്രണ്ട്ലിയുള്ള സമീപനമാണ് കുട്ടികളോട് ടീച്ചേഴ്സ് പുലര്‍ത്തി പോകുന്നത്. അയര്‍ലണ്ടിലെ ഗ്രൈന്‍ഡ്സ് സെന്ററുകളില്‍ പൊതുട്യൂഷനു പോലും മണിക്കൂറിന് 15 മണിക്കൂര്‍ വരെ ചെലവിടേണ്ടി വരുമ്പോള്‍ ഒരു മണിക്കൂറിനു 7 യൂറോ ആണ് ഈ പേഴ്സണലൈസ്ഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് ആയി നല്‍കേണ്ടത്.

ചെറിയ തോതില്‍ ആരംഭിച്ച ഈ ഓണ്‍ ലൈന്‍ വിദ്യാഭ്യാസകേന്ദ്രം ഇപ്പോള്‍ ഒരു ഐറിഷ് ബേസ്ഡ് കമ്പനിയായി ഉയര്‍ന്നുകഴിഞ്ഞു.മലയാളം അടക്കമുള്ള വിഷയങ്ങളിലായി ആയിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകരും ഇപ്പോള്‍ .AKSHARA BEMAX ന്റെ ഭാഗമാണ്.

AKSHARA ARTS AND MUSIC എന്നപേരില്‍ കീബോര്‍ഡ്,ഗിത്താര്‍, വയലില്‍, ഡ്രംസ്,പെയിന്റിംഗ്, ഡ്രോയിങ്, യോഗ എന്നീ ക്ലാസ്സുകള്‍ക്കൊപ്പം AKSHARA എന്ന പേരില്‍ മലയാളം ഇംഗ്ലീഷ് ക്ലാസുകളും AKSHARA BEMAX നടത്തുന്നുണ്ട്.

ക്ലാസ്സുകളില്‍ നിങ്ങളുടെ കുട്ടിയെ ചേര്‍ക്കുന്നത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധുപെടേണ്ട നമ്പര്‍ താഴെ നല്‍കുന്നു.

+353894561890 (ജോജി അബ്രഹാം)

0091 8281855178(ജോബി വി ജി)

WEB SITE:  http://www.akshara.ie

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.