head1
head3

പൊതുമേഖലയിലെ എ ഐ ബിയെയും കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍

ഡബ്ലിന്‍ : ബാങ്ക് ഓഫ് അയര്‍ലണ്ടിന് പിന്നാലെ പൊതുമേഖലാ സ്ഥാപനമായ എ ഐ ബിയുടെ അവശേഷിക്കുന്ന സര്‍ക്കാര്‍ ഓഹരികളും വിറ്റൊഴിയുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബാങ്കിന്റെ ഓഹരി പങ്കാളിത്തം 17.5ല്‍ നിന്ന് 12.5 ശതമാനമായി കുറച്ചു. ഈ വര്‍ഷം തന്നെ ബാങ്കിനെ പൂര്‍ണ്ണമായും കൈയ്യൊഴിയുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ സ്ഥിരീകരിച്ചു.

2010ലാണ് എ ഐ ബിയെ ദേശസാല്‍ക്കരിച്ചത്.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 64 ബില്യണ്‍ യൂറോ മുടക്കി 40 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വാങ്ങിയത്.എ ഐ ബിയെ രക്ഷിക്കാനായി സര്‍ക്കാര്‍ 21 ബില്യണ്‍ യൂറോ ചെലവഴിച്ചു. അതില്‍ നിന്നും സര്‍്ക്കാര്‍ 17.9 ബില്യണ്‍ യൂറോ തിരിച്ചുപിടിച്ചെന്ന് മന്ത്രി പറഞ്ഞു.2017ലെ ഐ പി ഒയെ തുടര്‍ന്ന് 2021 മുതലാണ് സര്‍ക്കാര്‍ ഓഹരികള്‍ വിറ്റു തുടങ്ങിയത്.ബാങ്ക് ഓഫ് അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഓഹരികള്‍ 2022ലാണ് വിറ്റു തീര്‍ത്തത്.

സര്‍ക്കാര്‍ ഓഹരികള്‍ വെട്ടിക്കുറച്ചതിലൂടെ ഓഹരിക്ക് 5.60 യൂറോ എന്ന നിരക്കില്‍ 652 മില്യണ്‍ യൂറോയാണ് നേടിയെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.വിപണി സാഹചര്യം അനുവദിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ എ ഐ ബിയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താകുമെന്ന് മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.

error: Content is protected !!