കാര്‍ലോ : അയര്‍ലണ്ടിലെ കാര്‍ലോയില്‍ വച്ച് നടന്ന രണ്ടാമത് കേരളാ ഹൗസ് ജലമേളയില്‍ ജല രാജാക്കന്മാരായി ‘ആഹാ ബോട്ട് ക്ലബ് ‘.
ഞായറാഴ്ച വൈകുന്നേരം 17.30 ന് നടന്ന ഫൈനലില്‍ കുട്ടനാട് ബോട്ട് ക്ലബും, പുന്നമട ബോട്ട് ക്ലബും, ആഹാ ബോട്ട് ക്ലബും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു.
ബാരോ നദിയുടെ ഇരു കരകളിലും ആയി തിങ്ങി നിറഞ്ഞ ജനസഹസ്രങ്ങളെ പുളകം കൊള്ളിച്ചുകൊണ്ട് ബ്ലു ചിപ്പ് ടൈല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ‘ ആഹാ ബോട്ട് ക്ലബ് ‘ ഓളപരപ്പില്‍ ആവേശമായി. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയില്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. വിജയികള്‍ക്കുള്ള ട്രോഫി ആഹാ ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ജിന്‍സ് ജോര്‍ജ് ഏറ്റുവാങ്ങി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.