എല്ലാ ഗാര്‍ഡകള്‍ക്കും അര മണിക്കൂര്‍ ‘ട്രാഫിക് ഡ്യൂട്ടി’… നിര്‍ദ്ദേശം നല്‍കി കമ്മീഷണര്‍
പെരുകുന്ന റോഡപകടങ്ങളും മരണങ്ങളും : കര്‍ശന പരിശോധനകളുമായി ഗാര്‍ഡ
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെരുകുന്ന റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കാന്‍ നിരത്തുകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ആന്‍ ഗാര്‍ഡ സിക്കണയുടെ തീരുമാനം.എല്ലാ ഗാര്‍ഡകളും ഓരോ ഷിഫ്റ്റിലും അരമണിക്കൂര്‍ വീതം ട്രാഫിക് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് നിര്‍ദ്ദേശിച്ചു.
ഈ നിര്‍ദ്ദേശം ഉടന്‍ പ്രാബല്യത്തില്‍ വരും.ഇതനുസരിച്ച് റീജിയണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ അവരുടെ കീഴിലുള്ള എല്ലാ യൂണിഫോം ഉദ്യോഗസ്ഥരെയും ഡ്യൂട്ടി ടൂറില്‍ 30 മിനിറ്റ് സമയം ഉയര്‍ന്ന ദൃശ്യപരതയുള്ള, തിരക്കുള്ള റോഡുകളില്‍ വിന്യസിക്കും.അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ,ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പാക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
അതിനിടെ ജി ഡി പി ആര്‍ ആശങ്കകള്‍ കാരണം കഴിഞ്ഞ ആറ് വര്‍ഷത്തെ റോഡപകടങ്ങളുടെ ഡാറ്റകള്‍ ലോക്കല്‍ അതോറിറ്റികളിലെ എഞ്ചിനീയറിംഗ് ടീമുകള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
ഇതിനെ ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വിമര്‍ശിച്ചു. പ്രശ്നം പരിഹരിക്കാന്‍ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിയുന്നത്ര വേഗത്തില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് നമുക്ക് ആവശ്യമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
ഈ വര്‍ഷം റോഡുകളില്‍ 60ലധികം മരണങ്ങള്‍ ഉണ്ടായെന്ന് പ്രശ്നം ഉന്നയിച്ച ലേബര്‍ നേതാവ് ഇവാന ബാസിക് ചൂണ്ടിക്കാട്ടി.ഇതു സംബന്ധിച്ച ഡാറ്റകളില്ലാത്തത് ഗുരുതരമായ പ്രശ്നമാണ്.ഉടന്‍ പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അമിതവേഗവും മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും വാഹനമോടിക്കുന്നതുമാണ് റോഡിലെ വെല്ലുവിളികളെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു.
ഇന്‍ഷുറന്‍സ് ഇല്ലാതെ ഓരോ ആഴ്ചയും നൂറുകണക്കിന് കാറുകളാണ് നിരത്തിലിറങ്ങുന്നത്.കൂടുതല്‍ ആളുകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഈ പ്രശ്നം മുളയിലേ നുള്ളേണ്ടതാണ്.ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ഗാര്‍ഡക്ക് നല്‍കിയിട്ടുണ്ട്.കാറുകള്‍ സഞ്ചാര യോഗ്യമാണെന്നും നികുതിയും ഇന്‍ഷുറന്‍സും അടച്ചിട്ടുണ്ടെന്നും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമുണ്ട്.
25% റോഡ് പരിശോധനകളും നടത്തുന്നത് റഗുലര്‍ യൂണിറ്റുകളിലെ ഫ്രണ്ട്‌ലൈന്‍ ഗാര്‍ഡകളാണെന്ന് മന്ത്രി പറഞ്ഞു.ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ 5,000ത്തിലധികം പരിശോധനകളാണ് നടത്തിയത്.ഗാര്‍ഡയുടെ എണ്ണം 15,000ത്തിന് മുകളില്‍ ആകണം. അതിനാണ് നമ്പര്‍ വണ്‍ മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.
റോഡുകളില്‍ അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവയടക്കമുള്ളവയുടെ തോത് പെരുകുകയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നതെന്ന് ഡോണല്‍ പറഞ്ഞു.ഇത് കണ്ടെത്തുന്നതിന് സ്പീഡ് ക്യാമറകള്‍ എത്രയും വേഗം സ്ഥാപിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ചെയര്‍ ലിസ് ഒ ഡോണല്‍ ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.