head3
head1

ഐറിഷ് ഗ്രാമങ്ങളിലും ഇനി 5 ജി ബ്രോഡ്ബാന്‍ഡ് , എയറിന്റെ പുതിയ പദ്ധതിയായി

ഡബ്ലിന്‍ :രാജ്യത്തുടനീളം 5 ജി ബ്രോഡ്ബാന്‍ഡ് സംവിധാനം ലഭ്യമാക്കാന്‍ എയര്‍ തയ്യാറെടുക്കുന്നു. ഫൈബര്‍ ബ്രോഡ്ബാന്‍ഡുകളോ മറ്റ് അതിവേഗ ഓപ്ഷനുകളോ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ ഈ സേവനമെത്തിക്കുന്നതിനാണ് എയര്‍ ലക്ഷ്യമിടുന്നത്. ഇതിന് ഏരിയലോ എക്സറ്റേണലോ ആയ സംവിധാനങ്ങളൊന്നും ആവശ്യമില്ല. പകരം എയറിന്റെ ഏറ്റവും പുതിയ 5 ജി മൊബൈല്‍ നെറ്റ്വര്‍ക്ക് സംവിധാനമാകും ഉപയോഗിക്കുക. എയറിന്റെ 5 ജി നെറ്റ്വര്‍ക്ക് ജനസംഖ്യയുടെ 57 ശതമാനത്തെയും ഉള്‍ക്കൊള്ളുന്നുവെന്നാണ് ഇവരുടെ അവകാശ വാദം.

ടവറില്‍ നിന്നുള്ള ദൂരത്തെ ആശ്രയിച്ച്, പുതിയ സേവനത്തില്‍ 500 എംബി വരെ വേഗത ലഭിക്കും. പിന്തുണയ്ക്കും. 50 എംബിയില്‍ താഴെയുള്ള വേഗതയും ലഭിക്കാം, ചില സ്ഥലങ്ങളില്‍ 4 ജിയിലേക്ക് താഴാനും സാധ്യതയുണ്ട്.പരിധിയില്ലാത്ത പ്രതിമാസ ഡാറ്റാ ക്യാപ് ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ അമിതമായി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് വേഗത പരിമിതപ്പെടാമെന്നും കമ്പനി പറഞ്ഞു.

ഒരേ സമയം 20 കമ്പ്യൂട്ടറുകള്‍, ഫോണുകള്‍, ടിവികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വരെ 5 ജി സേവനം ഉപയോഗിക്കാം.അവധി ദിവസങ്ങളിലാണ് ഇത് ലഭ്യമാക്കുക. സൗകര്യമനുസരിച്ച് 4 ജി അല്ലെങ്കില്‍ 5 ജി സിഗ്നലിലേക്ക് ഇതിനെ ബന്ധിപ്പിക്കും.പാക്കേജ് പ്രതിമാസം 45 യൂറോ എന്ന നിരക്കില്‍ ബില്‍പേ സേവനമായി മാത്രമേ ഈ നെറ്റ് വര്‍ക്ക് ലഭ്യമാകൂ. സബ്‌സിഡൈസ്ഡ് 5 ജി റൂട്ടറിന് 100 യൂറോ അധികമായി ഈടാക്കും.

ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഇതുവരെ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഈ സര്‍വ്വീസ് യഥാര്‍ത്ഥ ബദലാകുമെന്ന് എയറിന്റെ ഉപഭോക്തൃ, ചെറുകിട ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ സൂസന്‍ ബ്രാഡി പറഞ്ഞു.അതിവേഗ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് ആക്‌സസ് ചെയ്യാന്‍ കഴിയാത്ത വീടുകള്‍ക്കും ബിസിനസുകള്‍ക്കുമുള്ള പരിഹാരമാണിതെന്നും സൂസന്‍ ബ്രാഡി പറഞ്ഞു.

നഗരങ്ങളിലും വലിയ പട്ടണങ്ങളിലും ഫൈബര്‍ ബ്രോഡ്ബാന്‍ഡ് നിര്‍മ്മിക്കുന്നത് തുടരുന്നതിനിടയിലാണ് എയറിന്റെ പുതിയ നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാന സ്ഥിര ബിസിനസ്സുകളെല്ലാം ഫൈബറിലേക്ക് മാറ്റാനാണ് എയറിന്റെ പദ്ധതി.

അതേസമയം, അയര്‍ലണ്ടിന്റെ നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി നിലവില്‍ കാവന്‍, കോര്‍ക്ക്, ലിമെറിക്ക്, ക്ലെയര്‍, കെറി, മോണഗാന്‍ എന്നീ കൗണ്ടികളിലെ ഗ്രാമമേഖലകളില്‍ പുരോഗമിക്കുകയാണ്. ഈ സര്‍ക്കാര്‍ സേവനത്തിന് പ്രതിമാസം 45 യൂറോ നല്‍കിയാല്‍ മതിയാകും.500 എംബിഎസ് ഗ്യാരണ്ടീഡ് സര്‍വ്വീസാണ് സര്‍ക്കാര്‍ ഓഫര്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More