head1
head3

രാജ്യത്തെ 18-24 പ്രായക്കാര്‍ക്കായി കോവിഡ് വാക്സിന്‍ പോര്‍ട്ടലില്‍ ബുക്കിംഗ് പുരോഗമിക്കുന്നു

ഡബ്ലിന്‍ : രാജ്യത്തെ 18-24 പ്രായക്കാര്‍ക്കായി കോവിഡ് വാക്സിന്‍ പോര്‍ട്ടലില്‍ ബുക്കിംഗ് പുരോഗമിക്കുന്നു. പിപിഎസ് നമ്പര്‍,എയര്‍കോഡ്,മൊബൈല്‍ ഫോണ്‍ നമ്പര്‍,ഇമെയില്‍ വിലാസം എന്നിവയുണ്ടെങ്കില്‍ എച്ച്.എസ്.ഇ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവയില്ലാത്തവരോ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവരോ ആയവര്‍ക്ക് രജിസ്ട്രേഷനായി 1850 241 850 എന്ന എച്ച്.എസ്.ഇ. ലൈവ് നമ്പറില്‍ വിളിക്കാം.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മോഡേണ അല്ലെങ്കില്‍ ഫൈസര്‍ / ബയോടെക് വാക്സിന്‍ ലഭ്യമാണെങ്കില്‍ അത് നല്‍കുമെന്ന് എച്ച്.എസ്.ഇ. പറഞ്ഞു.അസ്ട്രാസെനെക വാക്സിനും ലഭിക്കും. അസ്ട്രസെനെക വാക്സിന്‍ ആവശ്യമില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് എച്ച.എസ്.ഇ വ്യക്തമാക്കി.ഫാര്‍മസി മുഖേന 18-34 വയസ്സിനിടയിലുള്ളവര്‍ക്ക് ജാന്‍സെന്റെ ഒറ്റ ഡോസ് വാക്സിന്‍ തിരഞ്ഞെടുക്കാം.

അയര്‍ലണ്ടില്‍ ഇതുവരെ 5.1 മില്യണിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ട്.2.9 മില്യണിലധികം ആളുകള്‍ക്ക് ഒരു ഡോസ് ലഭിച്ചു. 2.2 മില്യണിലധികം ആളുകള്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു.അസ്ട്രാസെനെക വാക്സിനാണ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുകയെന്ന് എച്ച്എസ്ഇ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More