head1
head3

വാഹനം തത്സമയം പിടിച്ചെടുക്കും,ഡ്രൈവിംഗ് നിരോധനമേര്‍പ്പെടുത്തും, ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍

ഡബ്ലിന്‍ : വാഹന പരിശോധന നടത്തുവാന്‍ ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് ഐറിഷ് പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം.

സാധുതയുള്ള ഇന്‍ഷുറന്‍സ് കവര്‍ ഉണ്ടോയെന്ന് റോഡരികിലെ ചെക്കുകളില്‍ തല്‍ക്ഷണം പരിശോധിക്കാന്‍ ഗാര്‍ഡയെ അനുവദിക്കുന്ന,വ്യവസ്ഥകളാണ് പുതിയ റോഡ് ട്രാഫിക് ആക്ട് വഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്‍ഷുറന്‍സ് ഇല്ലാതെ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ അവരുടെ വാഹനം ഗാര്‍ഡയ്ക്ക് പിടിച്ചെടുക്കാന്‍ പുതിയ ബില്‍ അധികാരം നല്‍കുന്നു. കൂടാതെ പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്താനും,, അനുയോജ്യമായ കാലത്തേയ്ക്ക് ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്താനും,, കനത്ത പിഴ ഈടാക്കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നു.

മോട്ടോര്‍ ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് അയര്‍ലന്‍ഡും (എംഐബിഐ) പാര്‍ക്ക് പോലുള്ള റോഡ് സുരക്ഷാ പ്രചാരണ ഗ്രൂപ്പുകളും പുതിയ നിയന്ത്രണങ്ങളെ ‘ഒരു ഗെയിം ചേഞ്ചര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളോടിച്ച് നികുതിദായകനും അപകടത്തിലെ ഇരകള്‍ക്കും നഷ്ടവും ദുരിതവും വരുത്തുന്നവര്‍ക്കുള്ള ഇത് ഒരു തിരിച്ചടിയാണിതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓര്‍മ്മിപ്പിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനളോടിക്കുന്നവരുടെ എണ്ണത്തില്‍ കാര്യത്തില്‍ ഗ്രീസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് അയര്‍ലണ്ട്.

2022-ല്‍, അയര്‍ലണ്ടിലെ റോഡുകളില്‍ സാധുവായ ഇന്‍ഷുറന്‍സ് ഇല്ലാതെ 188,000-ലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു – ഇത് ഓരോ 12 സ്വകാര്യ വാഹനങ്ങളിലും ഒന്ന് എന്നതിന് തുല്യമാണ്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.