ഡബ്ലിന്‍ : പണപ്പെരുപ്പത്തിന്റെ പിടുത്തം കുറഞ്ഞതിനെ തുടര്‍ന്ന് മാന്ദ്യത്തില്‍ നിന്ന് കരകയറുകയാണ് യൂറോ സോണ്‍.വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് യൂറോ സോണ്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തില്‍നിന്നും പുറത്തു കടക്കുന്നതിന്റെ സൂചനകള്‍ നല്‍കിയത്.ജര്‍മ്മന്‍, ഫ്രാന്‍സ് തുടങ്ങിയ വന്‍കിട സമ്പദ്വ്യവസ്ഥകളുടെ പുനരുജ്ജീവനത്തിനും അയര്‍ലണ്ടിന്റെ വീണ്ടെടുക്കലിനും അത് കാരണമായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി ഡി പി) 0.3 ശതമാനം വര്‍ധിച്ചതായി യൂറോസ്റ്റാറ്റ് വ്യക്തമാക്കി.ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വളര്‍ച്ച നേടി പണപ്പെരുപ്പം മാര്‍ച്ചിലെ 2.4 ശതമാനം എന്ന നിരക്കില്‍ മാറ്റമില്ലാതെ നിലനിന്നു.
സര്‍വ്വീസ് മേഖലയിലെ പണപ്പെരുപ്പം അഞ്ച് മാസത്തിന് ശേഷം നാല് ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ 3.7 ശതമാനമായി കുറഞ്ഞു.അതേ സമയം യു എസില്‍ പണപ്പെരുപ്പം ആധിപത്യം പുലര്‍ത്തുന്നതിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്.അത് അവിടെ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
അതേ സമയം പലിശ നിരക്ക് കുറക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് ഇ സി ബി.ജൂണ്‍ ആറിന് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.തുടര്‍ന്നുള്ള മാസങ്ങളില്‍ രണ്ടോ മൂന്നോ തവണകളായി വീണ്ടും പലിശ നിരക്ക് കുറയ്ക്കാമെന്നാണ് കണക്കാക്കുന്നത്.
നേരിയ പണപ്പെരുപ്പവും കുറഞ്ഞ കടമെടുപ്പ് ചെലവും യൂറോപ്പില്‍ കൂടുതല്‍ വളര്‍ച്ചയെ സഹായിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.നിലവില്‍ ഇത് യു എസിനേക്കാള്‍ വളരെ പിന്നിലാണ്.
എന്നിരുന്നാലും ഉക്രൈയ്‌നിലെയും ഗാസയിലെയും യുദ്ധം പ്രത്യാഘാതമുണ്ടാക്കുമോയെന്ന കാര്യത്തില്‍ നേരിയ ആശങ്ക നിലനില്‍ക്കുന്നു. ഊര്‍ജച്ചെലവ് ഗണ്യമായി കൂടുകയോ ഷിപ്പിംഗ്, വിതരണ ശൃംഖലകളില്‍ തടസ്സങ്ങളുണ്ടാവുകയോ ചെയ്താല്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ടി വന്നേക്കാമെന്നും നിരീക്ഷണമുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.