ഡബ്ലിന്‍ : ഇലക്ട്രിക്-ഓട്ടോമാറ്റിക് കാറുകളുടെ ലോകമാണ് ഭാവിയിലുണ്ടാവുകയെന്ന് എക്സ് മേധാവി എലോണ്‍ മസ്‌കിന്റെ പ്രവചനം.ഗ്ലോബല്‍ ഇവി സര്‍വ്വേയെ അടിസ്ഥാനമാക്കിയാണ് മസ്‌കിന്റെ ഈ നിരീക്ഷണം.
അവശേഷിക്കുന്ന ഒരു ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ഗ്യാസിലേയ്ക്ക് റീഷിഫ്ട് ചെയ്യുമെന്നാണ് ഗ്ലോബല്‍ ഇ വി സര്‍വ്വേ പറയുന്നത്.92%പേരും മറ്റൊരു ഇ വി തിരഞ്ഞെടുക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.കുറഞ്ഞ പ്രവര്‍ത്തനച്ചെലവാണ് ഇ വി വാങ്ങുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനമെന്ന് സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നു.
ഇ വി വാഹനം ഓടിക്കുന്നതില്‍ 97% പേരും സംതൃപ്തരാണെന്നും സര്‍വ്വേ പറയുന്നു.ഓസ്ട്രിയ, ബ്രസീല്‍, കാനഡ, കോസ്റ്റാറിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി, ഇന്ത്യ, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവേനിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യു കെ, യു എസ് എ എന്നീ 18 രാജ്യങ്ങളില്‍ നിന്നുമായി 23254 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയതാണ് ഈ ഗ്ലോബല്‍ ഇ വി സര്‍വ്വേ.
റോഡ് ഗതാഗതത്തില്‍ നിന്നുള്ള കാലാവസ്ഥാ ഉദ്വമനം കുറയ്ക്കുന്നതിന് വൈദ്യുത വാഹന വിപണി നിര്‍ണായകമാണ്. എല്ലാവര്‍ക്കും വാങ്ങാനാവുന്ന ഓപ്ഷനാക്കി ഇ വിയെ മാറ്റുന്നതിനെ ആശ്രയിച്ചാകും ഈ ലക്ഷ്യം നേടാനാവുകയെന്നും വിദഗ്ദ്ധര്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.