head3
head1

ബാങ്കുകളുടെ പേരില്‍ തട്ടിപ്പ് , 64000  യൂറോ അപഹരിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഡബ്ലിന്‍ : സൈബര്‍ തട്ടിപ്പ് , മ്യൂള്‍ റിക്രൂട്ട്മെന്റ് അന്വേഷണങ്ങളുടെ ഭാഗമായി രണ്ട് യുവാക്കളെ ഗാര്‍ഡ ഡബ്ലിനില്‍ അറസ്റ്റ്ചെയ്തു.ബാങ്കില്‍ നിന്നെന്ന വ്യാജേന ബന്ധപ്പെട്ട് എ ഐ ബിയുടെ ഒമ്പത് ഉപഭോക്താക്കളില്‍ നിന്ന് 64,000 യൂറോ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.സൈബര്‍ തട്ടിപ്പുകള്‍, മ്യൂള്‍ റിക്രൂട്ട്മെന്റ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നടത്തുന്ന ക്രിമിനല്‍ ഓര്‍ഗനൈസേഷന്റെ അംഗങ്ങളാണ് ഇവരെന്നാണ് കരുതുന്നത്.

2020 ഓഗസ്റ്റ് 13 നും നവംബര്‍ 16 നും ഇടയിലാണ് വ്യാജ ടെസ്റ്റ് സന്ദേശം നല്‍കി കബളിപ്പിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം അപഹരിച്ചത്.ഈ പണം പിന്നീട് വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റുകയും എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ലൂക്കന്‍ പ്രദേശത്ത് ഗാര്‍ഡ നാഷണല്‍ എക്കണോമിക് ക്രൈം ബ്യൂറോയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഗാര്‍ഡ പ്രതികളെ പിടികൂടിയത്.19 ,20 വയസ്സുള്ളവരാണ് അറസ്റ്റിലായത്.

ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റ് 2007 ലെ സെക്ഷന്‍ 50 പ്രകാരം ഇവര്‍ ക്ലോണ്ടാല്‍ക്കിന്‍, റൊണാന്‍സ്റ്റൗണ്‍ ഗാര്‍ഡ സ്റ്റേഷനുകളില്‍ തടങ്കലിലാണ്. ഏഴ് ദിവസം വരെ ഇവരെ ഇവിടെ ചോദ്യം ചെയ്യും.ഇത്തരം അന്വേഷണത്തിന്റെ ഭാഗമായി ആകെ 11 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്ന് ഗാര്‍ഡ വെളിപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More