head3
head1

പ്രതിവര്‍ഷം പുതിയ 40000 വീടുകള്‍… എല്ലാവര്‍ക്കും വീടുകള്‍…സര്‍ക്കാരിന്റെ നയമല്ല, പാര്‍ട്ടിയുടേത്!

ഡബ്ലിന്‍ : ഭവനവില കെല്‍റ്റിക് ടൈഗര്‍ കാലഘട്ടത്തിലെ നിലവാരത്തിലേക്ക് ഉയരുമ്പോള്‍ വില പിടിച്ചു നിര്‍ത്തി അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകള്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം ഭരിക്കുന്ന ഫിനഗേല്‍ പാര്‍ട്ടി .

ഫിനഗേല്‍ ലക്ഷ്യമിടുന്നത് പ്രതിവര്‍ഷം 40,000 പുതിയ വീടുകളാണ്… പദ്ധതി സര്‍ക്കാരിലെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ അത് സര്‍ക്കാര്‍ നയമായിട്ടില്ലെന്ന് പാർട്ടി ലീഡർ ലിയോ വരദ്കര്‍ പറയുന്നു.

ഓരോ വര്‍ഷവും 40,000 പുതിയ വീടുകളെന്ന് പ്രഖ്യാപിച്ചത് സര്‍ക്കാര്‍ നയമല്ല, തന്റെ സ്വപ്നമാണെന്ന് ലിയോ വരദ്കര്‍ പറഞ്ഞു.പാര്‍ട്ടിയുടെ ആര്‍ഡ് ഫെയിസിലാണ് 70% ഭവന ഉടമസ്ഥാവകാശം കൈവരിക്കാനുള്ള ലക്ഷ്യം ഇദ്ദേഹം മുന്നോട്ടുവെച്ചത്. ഇതിനായി പ്രതിവര്‍ഷം നാല്‍പതിനായിരം പുതിയ വീടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്, ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണത്. പൊതു, സ്വകാര്യ നിക്ഷേപങ്ങളിലൂടെയാകും അത് നടപ്പാക്കുക, പുതിയ കമ്മ്യൂണിറ്റികളുടെയും പുതിയ വീടുകളുടെയും നിര്‍മ്മാണത്തിന് നമ്മള്‍ നേതൃത്വം നല്‍കും.സോഷ്യല്‍, പങ്കിടുന്ന ഉടമസ്ഥാവകാശം, ചെലവ് വാടക, സ്റ്റുഡന്റ് അക്കമൊഡേഷന്‍ ,വാടക വീടുകള്‍, വാങ്ങാനുള്ള വീടുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും.

”ഈ ഗവണ്‍മെന്റിലെ മൂന്ന് പാര്‍ട്ടികള്‍ക്കും ഓരോരുത്തര്‍ക്കും അവരുടേതായ നയങ്ങളുണ്ട്, നമുക്ക് വ്യത്യസ്ത നയങ്ങളുണ്ടെന്നത് സന്തോഷകരമാണ്. പ്രതിവര്‍ഷം 40,000 വീടുകളാണ് ലക്ഷ്യം. ഇത് കാബിനറ്റ് ഉപസമിതിയില്‍ ചര്‍ച്ചചെയ്തു. പക്ഷേ ഇത് സര്‍ക്കാര്‍ നയമല്ല. ഇത് ഫിനഗേല്‍ നയമാണ്, എന്നാല്‍ നമ്മള്‍ എല്ലാവര്‍ക്കും ഭവനം നല്‍കണമെന്നതാണ് പാര്‍ട്ടിയുടെ നയം.അടുത്ത വര്‍ഷം 40,000 വീടുകളല്ല ലക്ഷ്യമിടുന്നത്. എന്നാല്‍ 25,000 വീടുകളിലെത്തുകയാണ് ലക്ഷ്യമെന്നും വരദ്കര്‍ പറഞ്ഞു.

പാന്‍ഡെമിക്കിന് മുമ്പ് കഴിഞ്ഞ വര്‍ഷം 25,000വും ഈ വര്‍ഷം 30,000വുമാണ് ഉന്നമിടുന്നത്.പ്രതിവര്‍ഷം അയ്യായിരത്തിലധികം വീടുകള്‍ വിതരണം ചെയ്യുന്നത് സാധ്യമാണെന്ന് കരുതുന്നതായും വരദ്കര്‍ പറഞ്ഞു.
പ്രതിമാസം 1,400, 1,500 യൂറോ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് 1,200 യൂറോ മോര്‍ട്ട്ഗേജ് ലഭിക്കാത്ത പ്രശ്നമുണ്ടെന്നും വരദ്കര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More