head1
head3

കോവിഡ് തമാശയല്ല, ഭീകരമാണ്’; വികാരഭരിതമായ കുറിപ്പുമായി സാനിയ മിര്‍സ

ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്ന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ പങ്കുവെച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ടെന്നീസ് താരം സാനിയ മിര്‍സ. തനിക്കും കോവിഡ് ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ സാനിയ, നിരീക്ഷണ കാലയളവ് ഭയവും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നുവെന്നും പറയുന്നു.

രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ തന്നെ തളര്‍ത്തിയത് ഒറ്റപ്പെടലിനെ തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘രണ്ടുവയസുകാരനായ മകനെയും കുടുംബത്തെയും മാറ്റിനിര്‍ത്തി ഒറ്റപ്പെട്ടതോടെ മാനസികമായി തളര്‍ന്നു. മകനെ മാറ്റിനിര്‍ത്തിയത് അത്രയും ഭയാനകമായിരുന്നു. വൈറസ് ഒരു തമാശയല്ല. വൈറസിനെ അകറ്റിനിര്‍ത്തുന്നതിന് എല്ലാ മുന്‍കരുതലുകളും ഞാന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വൈകാതെ എന്നെയും പിടികൂടി’.

‘കുടുംബത്തില്‍നിന്ന് ഒറ്റെപ്പട്ട് മാറിനില്‍ക്കുന്നത് ഭയാനകമായിരുന്നു. ആളുകള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ഒറ്റക്കാകുേമ്പാള്‍ അവരും അവരുടെ കുടുംബവും ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. വ്യത്യസ്തമായ കാര്യങ്ങള്‍ കേള്‍ക്കുകയും അടുത്ത ഘട്ടത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ വരികയും ചെയ്യുന്നതോടെ ഭയം നിറയും. ഓരോ ദിവസവും ഓരോ ലക്ഷണങ്ങളാകും കാണിക്കുക. ഇതോടെ ഇവയെല്ലാം എങ്ങനെ നേരിടണമെന്നറിയാതെ മാനസികമായും ശാരീരികമായും വൈകാരികമായും തളരും’ – സാനിയ പറയുന്നു.

‘നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കാന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യണം. മാസ്‌ക് ധരിക്കുകയും കൈകള്‍ കഴുകുകയും വേണം. സ്വയം സുരക്ഷിതരാകുകയും മറ്റുള്ളവരെ സംരക്ഷിക്കുകയും വേണം. നമ്മളെല്ലാവരും ഒരുമിച്ച് പോരാട്ടത്തിലാണ്’ സാനിയ മിര്‍സ കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More