head3
head1

അയര്‍ലണ്ടില്‍ ഭീതി വിതയ്ച്ച് എവര്‍ട്ട് കൊടുങ്കാറ്റെത്തുന്നു…ജാഗ്രതൈ….!

ഡബ്ലിന്‍ : കൊടും വിനാശകാരിയായ കൊടുങ്കാറ്റ് അടുത്ത ദിവസങ്ങളിൽ  അയര്‍ലണ്ടിലെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍.ഔദ്യോഗികമായി ഇതുവരെ കൊടുങ്കാറ്റിന് പേര് നല്‍കിയിട്ടില്ല.

പക്ഷേ പട്ടികയിലെ അടുത്ത പേര് സ്റ്റോം എവര്‍ട്ട് എന്നാണ്.ചൊവ്വാഴ്ച ചെറിയ കൊടുങ്കാറ്റിനും ബുധനാഴ്ച വളരെ ശക്തമായ കാറ്റിനുള്ള സാധ്യതയും മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമാണ് വളരെ ശക്തമായ കാറ്റിന് സാധ്യതയുള്ളത്.തെക്ക് പടിഞ്ഞാറന്‍ കാറ്റ് വീശിയടിക്കുന്നത് നാശനഷ്ടമുണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പും മെറ്റ് ഏറാന്‍ നല്‍കുന്നു. ബുധനാഴ്ച രാത്രിയില്‍ കനത്ത മഴയുമുണ്ടാകും. അത് വ്യാഴാഴ്ചയും തുടരും.രാത്രിയില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4സി വരെയെത്തുമെന്നതിനാല്‍ നല്ല തണുപ്പുണ്ടാകും.
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More