head3
head1

അയര്‍ലണ്ടില്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് ദൗര്‍ലഭ്യം തുടരുന്നു, അവസരങ്ങള്‍ നിരവധി

ഡബ്ലിന്‍: അയര്‍ലണ്ടിലെ മൂന്നിലൊന്നു കമ്പനികളും കൃത്യമായ വൈദഗ്ധ്യമുള്ള ജീവനക്കാരെ കണ്ടെത്താന്‍ ഇപ്പോഴും പെടാപ്പാടുപെടുന്നെന്ന് പുതിയ ഗവേഷണ പഠനങ്ങള്‍.

അതേ സമയം അയര്‍ലണ്ടിലെ ബിസിനസ്സ് ലാന്‍ഡ്സ്‌കേപ്പ് കൂടുതലും ,ഇപ്പോഴും പോസിറ്റീവ് ആയി തന്നെയാണ് തുടരുന്നതെന്ന് InterTradeIreland-ന്റെ ഏറ്റവും പുതിയ ഓള്‍-ഐലന്‍ഡ് ബിസിനസ് മോണിറ്റര്‍ വെളിപ്പെടുത്തുന്നു.

സര്‍വേയില്‍ പങ്കെടുത്ത 750 കമ്പനികളില്‍ 56 ശതമാനവും തങ്ങള്‍ സ്ഥിരതയുള്ളവരാണെന്നും മൂന്നിലൊന്ന് വളര്‍ച്ചയെങ്കിലും കഴിഞ്ഞ വര്‍ഷവും രേഖപ്പെടുത്തുന്നുണ്ടെന്നും വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, വിദഗ്ധ തൊഴിലാളികളുടെ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ഈ കമ്പനികളില്‍ പകുതിയിലധികത്തിലും ദീര്‍ഘകാല ഒഴിവുകള്‍ നിലവിലുണ്ട്.താത്കാലിക ജീവനക്കാരെ ,ഉപയോഗിച്ചു പ്രവര്‍ത്തനം നടത്തുകയാണ് ഈ കമ്പനികള്‍.

നിര്‍മ്മാണമേഖല , വിനോദം, ഹോട്ടലുകള്‍, കാറ്ററിംഗ് എന്നിവയുള്‍പ്പെടെയുള്ള ചില മേഖലകളെയാണ് തൊഴില്‍ വിപണി ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് കണ്ടെത്തലുകള്‍ കാണിക്കുന്നു.

മൂന്നില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ ബിസിനസുകളിലും 31% പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തൊഴിലാളിക്ഷാമം നേരിടാനും നടപടികള്‍ സ്വീകരിക്കുന്നതായി പറഞ്ഞു.

വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കാനുള്ള റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും തിരയല്‍ വിപുലമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും ,തൊഴിലാളിക്ഷാമം തങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ടെന്നാണ് ഇവരുടെ അഭിപ്രായം.

സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്ന് ബിസിനസ്സുകളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഉയര്‍ന്നു, അതേസമയം മൂന്നിലൊന്ന് അടുത്ത ആറ് മാസത്തിനുള്ളില്‍ വില്‍പ്പന ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

പത്തില്‍ ഏഴുപേരും തങ്ങള്‍ ലാഭകരമാണെന്ന് പറഞ്ഞു, എന്നിരുന്നാലും ചിലവുകള്‍ ഉയരുന്നത് ബിസിനസുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആശങ്കയായി തുടരുന്നു.

കമ്പനികളില്‍ മൂന്നിലൊന്നും ബ്രക്സിറ്റ് തങ്ങളെ ബാധിക്കില്ലെന്ന് പറഞ്ഞു, അതേസമയം 46% ബിസിനസുകാര്‍ തങ്ങള്‍ പൂര്‍ണ്ണമായോ വലിയതോ ആയ ക്രമീകരണങ്ങളിലൂടെ അതിജീവിക്കുന്നു എന്ന് വെളിപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD<

Comments are closed.

error: Content is protected !!