head3
head1

അയര്‍ലണ്ടിലെ ശമ്പള വര്‍ദ്ധനവ് വര്‍ഷാവസാനത്തോടെ നടപ്പാക്കാനായേക്കുമെന്ന് മന്ത്രി പാസ്‌കല്‍ ഡോണാ.

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുമേഖലാ ശമ്പള പരിഷ്‌കരണ ചര്‍ച്ചകളില്‍ മികച്ച പുരോഗതി പ്രതീക്ഷിക്കുന്നതായി മന്ത്രി പാസ്‌കല്‍ ഡോണാ.

എല്ലാവര്‍ക്കും നല്ല ‘ഡീല്‍ നല്‍കുമെന്ന് ‘ പ്രതീക്ഷിക്കുന്നതായി പൊതുചെലവ്, പരിഷ്‌കരണ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

385,000 പൊതുപ്രവര്‍ത്തകരെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനുകളെ ഈ ആഴ്ചത്തെ ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.നിലവിലുള്ള കരാറിന്റെ തുടര്‍ച്ചയായോ,പുതിയ വാര്‍ഷിക കരാറായോ ആവും പുതിയ ശമ്പളക്കരാര്‍ രൂപപ്പെടുത്തുക.

ജീവിത ചിലവ് കൂട്ടുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് ജീവിത ഭദ്രത നല്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ചെലവഴിക്കുന്ന ഓരോ മൂന്ന് യൂറോയിലും ഒരു യൂറോ ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ അനിശ്ചിതവും അസ്ഥിരവുമായ ഒരു അവസ്ഥയിലാണ് അയര്‍ലണ്ട് ഉള്ളതെങ്കിലും ഐറിഷ് സമ്പദ്വ്യവസ്ഥ തുടര്‍ന്നും വളരുമെന്ന് ആത്മവിശ്വാസമുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് കൊണ്ടുവന്ന അടിയന്തര വ്യാവസായിക ബന്ധ നിയമനിര്‍മ്മാണം നീക്കം ചെയ്യുന്നതും ചര്‍ച്ചകള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന് ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ICTU) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അത് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കി

ഈ വര്‍ഷാവസാനത്തോടെ ശമ്പള വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!